Wednesday, November 13, 2019

എന്റെ നഷ്ടപെട്ട നീലാംബരി .....

ഒരു നിനവായി
ഒരു നനുത്ത ഓർമയായി 
ഒരു ചുടു നിശ്വാസമായി 
ഒരു മഴയായി എന്നിലേക്ക്‌ പെയ്തിറങ്ങി 
എന്റെ ധമനികളിൽ പടർന്നിറങ്ങി 
എന്റെ വരണ്ടു കീറിയ വാക്കുകൾ പെറുക്കിയെടുത്ത്‌, 
ചിന്നി ചിതറിയ ചിന്തകൾക്ക് ജീവൻ തന്ന് 
പിന്നെ ഒരു മേട കാറ്റായി അകന്നു പോയ 
എന്റെ നഷ്ടപെട്ട നീലാംബരി..............