Thursday, June 17, 2010

ചുവന്ന പൂക്കള്‍

ഇരുളടഞ്ഞ എന്‍റെ ജീവിതത്തിന്‍റെ ഇടനാഴിയില്‍ നീ വന്നപ്പോള്‍ 
നിന്‍റെ നനുത്ത പാദസ്പര്‍ശം ഏറ്റപ്പോള്‍ പ്രണയത്തിന്റെ തീവ്രത ഞാന്‍ അറിഞ്ഞു പെയ്ത്‌വീ മഴതുള്ളികള്‍ക്കിടയില്‍ 
നീ എന്‍റെ കൈ പിടിച്ച് നടന്നപ്പോള്‍ പ്രണയത്തിന്റെ ചൂട് ഞാന്‍ അറിഞ്ഞു
ഋതുക്കൾ കടന്നു പോകുന്നതിനിടയിൽ 
കൊരുത്തു വച്ച  കരങ്ങളും അകന്നുപോയി 
ഒടുവിലീ സന്ധ്യയില്‍ കൊഴിഞ്ഞുവീണ 
വാക പൂക്കള്‍ക്കിടയിലൂടെ 
നീ നടന്നു മറയുമ്പോള്‍ 
വാകമരചോട്ടിലെ ചുവന്ന പൂക്കള്‍ക്കും 
എന്‍റെ അശ്രുബിന്ദുകള്‍ക്കും ഒരേ നിറമായിരുന്നു......................................

Tuesday, June 15, 2010

യക്ഷി

പാലകള്‍ പൂക്കുന്ന രാത്രിയില്‍ 
കാറ്റിന്‍റെ കൈകള്‍ എന്‍ 
ജാലകം തുറന്നുവോ 
പാല മണം പരക്കുന്നുവോ 
മെല്ലെ എന്‍ ചാരത്ത് ആരോ വന്നുവോ 
മാദക ഗന്ധം എന്‍റെ സിരകളില്‍ നിറയുന്നുവോ വിരസമീ ചിന്തകള്‍ തള്ളി അകറ്റിയപ്പോള്‍ അരികത്തു ആരോ തേങ്ങിയോ.. 
മാറില്‍ ആരുടെയോ കണ്ണുനീര്‍ വീണുവോ 
നനുത്ത കൈകള്‍ എന്‍ മാറില്‍ പടര്‍ന്നുവോ 
രാത്രി പുലരരുതെന്നു ആരോ ചൊല്ലിയോ......

പ്രണയം

പ്രണയം ഒരു രാണ്ടാം ജന്മം ആണ് , ആത്മാവിനുള്ളില്‍ വളര്‍ന്ന് , നാഡികളില്‍ ചൂട് പകര്‍ന്ന്......., ഹൃദയത്തിന്റെ ഓരോ സ്പന്ധനങ്ങളില്‍ നിറയുന്നു .......................

ഓര്‍മ്മകള്‍

നിന്നെ ഉണര്ത്തുന്ന നിമിഷങ്ങളില് 
കവിതയുടെ ഗന്ധമുണ്ടെങ്കിലത് 
ഓര്മകളുടെ തംബുരുവില് 
മധുരമാം കാലത്തിലേയ്ക്കൊരു 
തിരിച്ചുപോക്കായിരിക്കും ........ 
നേര്ത്തവിരലുകള് കൊണ്ട് 
ആത്മാവിനെ തൊട്ടുണര്ത്താന് 
ഇന്ദ്രിയങ്ങള്ക്കപ്പുറത്തു നിന്നും 
ഒരു സ്വപ്നം പോലെ നീ വരും
കാലങ്ങളെ മാത്രകളാക്കി
ചന്ദ്രികാജ്യോതിയുടെ ഒരായിരം 
ദിനങ്ങള് കവര്ന്നെടുത്ത് നീ വരും
ഒരു പൂവാടിയുടെ പുഞ്ചിരി നിന്നില് ഉതിരുന്നുണ്ടാവും.
നിനക്ക് വേണ്ടി മാത്രം ചലിക്കുന്ന 
എന്റെ വിരല്തുമ്പിലെ അക്ഷരങ്ങള് 
സ്വരങ്ങളായി നിന്നെ ചൂഴ്ന്നുനില്ക്കും.
നിനക്ക് വരാതിരിയ്ക്കാനാവില്ലാ
എനിക്ക് ചിന്തകള് തന്നത് നീയാണ്
അക്ഷരങ്ങള് ചേര്ത്ത് വാക്കുകള് തന്നത് നീയാണ്..

ദൂരം

ഞാനും നീയും എന്ന തീരങ്ങള്‍ക്കിടയില്‍ ആര്‍ദ്രമായൊരു കടല്‍ ഉണ്ട്