നിന്റെ നനുത്ത പാദസ്പര്‍ശം ഏറ്റപ്പോള്‍ പ്രണയത്തിന്റെ തീവ്രത ഞാന്‍ അറിഞ്ഞു പെയ്ത്വീണ മഴതുള്ളികള്‍ക്കിടയില്‍
നീ എന്റെ കൈ പിടിച്ച് നടന്നപ്പോള്‍
പ്രണയത്തിന്റെ ചൂട് ഞാന്‍ അറിഞ്ഞു
ഋതുക്കൾ കടന്നു പോകുന്നതിനിടയിൽ
കൊരുത്തു വച്ച കരങ്ങളും അകന്നുപോയി
ഒടുവിലീ സന്ധ്യയില്‍ കൊഴിഞ്ഞുവീണ
വാക പൂക്കള്‍ക്കിടയിലൂടെ
നീ നടന്നു മറയുമ്പോള്‍
വാകമരചോട്ടിലെ ചുവന്ന പൂക്കള്‍ക്കും
എന്റെ അശ്രുബിന്ദുകള്ക്കും ഒരേ നിറമായിരുന്നു......................................